¡Sorpréndeme!

യാത്ര പോകാം, ലോകത്തെ മികച്ച 10 സഞ്ചാരകേന്ദ്രങ്ങള്‍ | Oneindia Malayalam

2017-12-08 80 Dailymotion

World's Best Travel Destinations

വിവിധ വിഭാഗങ്ങളിലായി ലോണ്‍ലി പ്ലാനെറ്റ് മാഗസിൻ ഇന്ത്യയുടെ ട്രാവല്‍ അവാർഡ് 2017 ലോകത്തിലെ മികച്ച സഞ്ചാരകേന്ദ്രങ്ങളായി തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങള്‍ ഏതൊക്കെയാണെന്ന് അറിയുമോ? ആരാണ് ഈ സ്ഥലങ്ങളെ തെരഞ്ഞെടുത്തത് എന്നറിയുമോ? യാത്രകളെ ഇഷ്ടപ്പെടുന്ന ലോകസഞ്ചാരികള്‍ തന്നെയാണ് ഈ സ്ഥലങ്ങളെ തെരഞ്ഞെടുത്തത് എന്നതാണ് പുരസ്കാരത്തിൻറെ ഏറ്റവും വലിയ പ്രത്യേകത. ലോകസഞ്ചാരികള്‍ യാത്ര ചെയ്യാൻ കൊതിക്കുന്ന ലോകത്തിലെ മികച്ച സഞ്ചാരകേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ലോകത്ത് ഏറ്റവുമധികം വിനോദ സഞ്ചാരികള്‍ തങ്ങളുടെ യാത്രക്കായി തെരഞ്ഞെടുക്കുന്ന രാജ്യമാണ് ഉദയസൂര്യൻറെ നാട് എന്നറിയപ്പെടുന്ന ജപ്പാൻ. ബെസ്റ്റ് ഡെസ്റ്റിനേഷൻ ഫോർ കള്‍ച്ചർ എന്ന സ്ഥാനവും ജപ്പാന് സ്വന്തം. മനോഹരമായ താഴ്വാരങ്ങളും നിറഞ്ഞ പ്രദേശമായ ന്യൂസിലാൻഡാണ് ലോകത്തിലെ മികച്ച അഡ്വെഞ്ചർ ഡെസ്റ്റിനേഷനായി തെരഞ്ഞെടുക്കപ്പെട്ടത്. സാഹസിക കേളിക്ക് പറ്റിയ ലോകത്തിലെ മികച്ച ഇടം ആണിത്.